തമിഴിൽ നായകനായി ഷെയ്ൻ നിഗം; ‘മദ്രാസ്കാരൻ’ ട്രെയിലർ
തമിഴിൽ നായകനായി ഷെയ്ൻ നിഗം; ‘മദ്രാസ്കാരൻ’ ട്രെയിലർ | Madraskaaran Trailer | Shane Nigam Tamil | Shane Nigam Salary | Shane Nigam Niharika | Shane Nigam Hero Movie
തമിഴിൽ നായകനായി ഷെയ്ൻ നിഗം; ‘മദ്രാസ്കാരൻ’ ട്രെയിലർ
മനോരമ ലേഖകൻ
Published: January 07 , 2025 12:27 PM IST
1 minute Read
ട്രെയിലറിൽ നിന്നും
ഷെയ്ൻ നിഗം തമിഴിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. മദ്രാസ്കാരൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷെയ്നിനൊപ്പം കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളിൽ എത്തുന്നു. വാലി മോഹൻ ദാസ് ആണ് സംവിധാനം. സിനിമയുടെ ട്രെയിലർ എത്തി.
ആക്‌ഷൻ ത്രില്ലറാണ് സിനിമയെന്ന് ട്രെയിലറില്‍ നിന്നു വ്യക്തം. ഷെയ്ൻ തന്നെയാണ് തമിഴിൽ ഡബ്ബ് ചെയ്തിരിക്കുന്നതും.
എസ് ആർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബി. ജഗദീഷ് നിർമിക്കുന്ന ചിത്രം ത്രില്ലറാണ്. സാം സി.എസ്. ചിത്രത്തിന് സംഗീതം നിർവഹിക്കുമ്പോൾ പ്രസന്ന എസ്. കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രം ജനുവരി 10ന് തിയറ്ററുകളിലെത്തും.
English Summary:
Watch Madraskaaran Official Trailer |
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-shanenigam mo-entertainment-common-kollywoodnews 1jpim25d808e9tponf6cj4plm5 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer
Source link