WORLD
വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിത; ചരിത്രമായി ഇറ്റാലിയന്‍ കന്യാസ്ത്രീ സിമോണ ബ്രാംബില്ല
വത്തിക്കാന്‍: വത്തിക്കാനിലെ പ്രധാന ഓഫീസുകളിലൊന്നിന്റെ മേധാവിയായി ഇറ്റാലിയന്‍ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെ (59) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. എല്ലാ സന്ന്യാസസഭാ വിഭാഗങ്ങളുടെയും ചുമതലയുള്ള ‘കൂരിയ’യുടെ നേതൃസ്ഥാനമാണ് (പ്രീഫെക്ട്) സി. ബ്രാംബില്ലയ്ക്ക്. ആദ്യമായാണ് വത്തിക്കാനിലെ ഉന്നതപദവിയില്‍ വനിതയെത്തുന്നത്.ദൈവശാസ്ത്രവുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ സി. ബ്രാംബില്ലയെ സഹായിക്കാന്‍ (പ്രോ-പ്രീഫെക്ട്) കര്‍ദിനാള്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ട്ടിമെയെയും നിയമിച്ചു. ദിവ്യബലിയര്‍പ്പിക്കല്‍ ഉള്‍പ്പെടെ ചില കൂദാശാകര്‍മങ്ങള്‍ പ്രീഫെക്ട് ചെയ്യേണ്ടതുണ്ട്. നിലവില്‍ ഇതിന് പുരോഹിതന്‍മാര്‍ക്കുമാത്രമേ അധികാരമുള്ളൂ എന്നതിനാല്‍ക്കൂടിയാണ് കര്‍ദിനാള്‍ ആര്‍ട്ടിമെയുടെ നിയമനം.
Source link