കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ഭാര്യ കെ. മഞ്ജുഷയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. പ്രത്യേക പൊലീസ് സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം ശരിയായ ദിശയിലാണെന്ന് കേസ് ഡയറി പരിശോധിച്ചു വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
സി.ബി.ഐ അന്വേഷണം അനിവാര്യമാക്കുന്ന എന്തെങ്കിലും പിഴവ് അന്വേഷണത്തിൽ ചൂണ്ടിക്കാട്ടാൻ ഹർജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണ സംഘത്തെ സംശയിക്കാൻ കാരണമില്ല. അന്വേഷണം തുടക്കം മുതൽ ശരിയായ രീതിയിലാണെന്നും വ്യക്തമാക്കി. അതേ സമയം വിധിക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന്നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
Source link