‘നിങ്ങൾ വോട്ട് ചെയ്തു, മേലധികാരിയാകാൻ നോക്കരുത്’: നിവേദനങ്ങളുമായി വന്ന ജനങ്ങളോട് അജിത് പവാർ
‘വോട്ടിന്റെ പേരിൽ മേലധികാരിയാകാൻ നോക്കരുത്’: നിവേദനങ്ങളുമായി വന്ന ജനങ്ങളോട് അജിത് പവാർ | മനോരമ ഓൺലൈൻ ന്യൂസ്- mumbai india news malayalam | Ajit Pawar’s Angry Outburst at Constituents Goes Viral | Malayala Manorama Online News
‘നിങ്ങൾ വോട്ട് ചെയ്തു, മേലധികാരിയാകാൻ നോക്കരുത്’: നിവേദനങ്ങളുമായി വന്ന ജനങ്ങളോട് അജിത് പവാർ
മനോരമ ലേഖകൻ
Published: January 07 , 2025 08:58 AM IST
1 minute Read
അജിത് പവാർ (PTI Photo)
മുംബൈ ∙ പ്രസംഗത്തിനിടെയും നിവേദനങ്ങളുമായി ജനങ്ങൾ വളഞ്ഞതോടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് നിയന്ത്രണം നഷ്ടപ്പെട്ടു. സ്വന്തം മണ്ഡലമായ ബാരാമതിയിലെ ചടങ്ങിനിടെയാണ് അജിത് രോഷാകുലനായത്. ‘‘നിങ്ങൾ വോട്ട് ചെയ്തു എന്നതു ശരിയാണ്. അതിന്റെ പേരിൽ എന്റെ മേലധികാരിയാണെന്നു കരുതരുത്’’– അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങ് തുടങ്ങിയതു മുതൽ ഒട്ടേറെപ്പേരാണ് വിവിധ ആവശ്യങ്ങളുമായി അദ്ദേഹത്തിനു ചുറ്റും കൂടിയത്.
ഉപമുഖ്യമന്ത്രി ജനങ്ങളെ ശാസിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷവും അജിത്തിനെതിരെ രംഗത്തുവന്നു. ജനങ്ങൾക്കും ഔചിത്യം വേണമെന്നു പറഞ്ഞ് മന്ത്രി സഞ്ജയ് ഷിർസാഠ് അജിത്തിനെ ന്യായീകരിച്ചു. ‘‘രാപകൽ ഇല്ലാതെ ജനകീയ വിഷയങ്ങളിൽ ഇടപെടുന്നവരാണു പൊതുപ്രവർത്തകർ. എന്നാൽ, ആവശ്യങ്ങളുമായി അവരെ സമീപിക്കുന്നവർക്ക് സ്വന്തം കാര്യങ്ങൾ മാത്രമാണു വലുത്. ജനം ഔചിത്യബോധമില്ലാതെ പെരുമാറുന്നത് ഒരിക്കലും വാർത്തയാകാറില്ല. നേതാക്കളുടെ പരാമർശങ്ങൾ വിവാദമാവുകയും ചെയ്യും’’ – ഷിർസാഠ് പറഞ്ഞു.
English Summary:
‘You don’t own me’: Ajit Pawar loses cool over memorandums at public event in Baramati
55tjtbvimlnfi9d2qdb2b18ile 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ajitpawar mo-news-world-countries-india-indianews mo-news-common-mumbainews mo-news-national-states-maharashtra
Source link