KERALAM

നിമിഷപ്രിയയുടെ വധശിക്ഷ ഇളവ്: പ്രതീക്ഷയേറുന്നു

#അനുമതി നൽകിയത് ഔദ്യോഗിക പ്രസിഡന്റല്ല,

കൊച്ചി: മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്ക് യെമന്റെ ഔദ്യോഗിക പ്രസിഡന്റ് ‌ ഡോ. റഷദ് അൽ അലിമി അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹിയിലെ യെമൻ എംബസി സ്ഥിരീകരിച്ചത് അനിശ്ചിതത്വത്തോടൊപ്പം പ്രതീക്ഷകളും വളർത്തുന്നു.

ഹൂതി വിമതരുടെ നേതാവായ മെഹ്ദി അൽ മഷാദാണ് വധശിക്ഷ അംഗീകരിച്ചത്. ഹൂതികൾക്ക് പരസ്യമായി പിന്തുണ നൽകുന്ന ഇറാനും ഇന്ത്യയുമായി അടുത്ത ബന്ധമായതിനാൽ എന്തെങ്കിലും വഴി തെളിയുമെന്നാണ് പ്രതീക്ഷ. നിമിഷപ്രിയയുടെ മോചനത്തിന് സഹായിക്കാമെന്ന് ഇന്ത്യയെ ഇറാൻ അറിയിച്ചിരുന്നു. ആഭ്യന്തരസംഘർഷം രൂക്ഷമായ യെമനിൽ വ്യവസ്ഥാപിത സർക്കാരില്ല. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ് കുറ്റകൃത്യം നടന്നത്. തലസ്ഥാനമായ സന ഉൾപ്പെടെ ഹൂതികളുടെ നിയന്ത്രണത്തിലാണ്. . ഗൾഫിലെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാക്കുക എളുപ്പമല്ല. അനുമതി നൽകിയാൽ ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കുന്നതാണ് കീഴ്‌വഴക്കം. .


Source link

Related Articles

Back to top button