ഒരാഴ്ചയായി തിരച്ചിൽ, ഇൻഫോസിസിൽ എത്തിയ പുള്ളിപ്പുലി എവിടെ? 12 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു

ഒരാഴ്ചയായി തിരച്ചിൽ, ഇൻഫോസിസിൽ എത്തിയ പുള്ളിപ്പുലി എവിടെ? 12 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു – . Mysore Leopard Elusive: Search Continues at Infosys Campus – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
ഒരാഴ്ചയായി തിരച്ചിൽ, ഇൻഫോസിസിൽ എത്തിയ പുള്ളിപ്പുലി എവിടെ? 12 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു
മനോരമ ലേഖകൻ
Published: January 07 , 2025 07:54 AM IST
1 minute Read
ഫയൽ ചിത്രം
ബെംഗളൂരു∙ മൈസൂരുവിലെ ഇൻഫോസിസ് ക്യാംപസിൽ 31ന് കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനായി 12 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. വനംവകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ 80 ജീവനക്കാർ കഴിഞ്ഞ ഒരാഴ്ചയായി റിസർവ് വനാതിർത്തിയോടു ചേർന്നുള്ള 370 ഏക്കർ ക്യാംപസിൽ തമ്പടിച്ച് തിരച്ചിൽ നടത്തുന്നുണ്ട്. ഈ ദിവസങ്ങളിൽ സിസിടിവികളിൽ പുള്ളിപ്പുലിയുടെ പുതിയ ദൃശ്യങ്ങളോ ക്യാംപസിനുള്ളിൽ പുതിയ കാൽപാടുകളോ പതിഞ്ഞിട്ടില്ല.
തെർമൽ ക്യാമറകളുള്ള ഡ്രോണുകൾ ഉപയോഗിച്ചാണു രാത്രികാലങ്ങളിൽ തിരച്ചിൽ നടത്തുന്നത്. പുള്ളിപ്പുലി വനമേഖലയിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതർ. 31ന് പുലർച്ചെ മൂന്നരയോടെ സെക്യൂരിറ്റി ജീവനക്കാരാണു ഭൂഗർഭ വാഹന പാർക്കിങ് ഏരിയയിൽ പുള്ളിപ്പുലിയെ കണ്ടെത്തിയത്. ഇവിടത്തെ സിസിടിവികളിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഹെബ്ബാൾ വ്യവസായ മേഖലയിലാണ് ഇൻഫോസിസ് ക്യാംപസ്.
English Summary:
Mysore Leopard Elusive: Search Continues at Infosys Campus
4h461n5pcp5vemltqrcav3stqg 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-environment-leopard
Source link