WORLD

കൂട്ടുകാര്‍ ചേര്‍ന്ന് നടത്തിയ സ്ലീപ് ഓവര്‍ പ്രാങ്ക്, 12-കാരന് ഗുരുതരമായി പൊള്ളലേറ്റു


വാഷിങ്ടണ്‍: കൂട്ടുകാര്‍ ചേര്‍ന്ന് പ്രാങ്ക് ചെയ്ത 12-കാരന് ഗുരുതരമായി പൊള്ളലേറ്റു. അമേരിക്കയിലെ ജോര്‍ജിയയിലുള്ള ടിഫ്ടണ്‍ പട്ടണത്തിലാണ് സംഭവം. സമീപവാസികളില്‍ ഒരാളുടെ അപ്പാര്‍ട്‌മെന്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു 12-കാരനെ മൂന്ന് കുട്ടികള്‍ ചേര്‍ന്നാണ് സ്ലീപ് ഓവര്‍ പ്രാങ്ക് ചെയ്താണ് പരിക്കേല്‍പ്പിച്ചത്. 12-നും 15-നുമിടയില്‍ പ്രായം വരുന്ന ഇവര്‍ കുട്ടിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയായിരുന്നു. മുഖത്ത് പ്രധാനമായും പൊള്ളലേറ്റ 12-കാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. താന്‍ ഏറെ വിശ്വസിച്ചിരുന്ന കൂട്ടുകാര്‍ കാരണം തനിക്ക് അപകടമുണ്ടായതിന്റെ ഞെട്ടലിലാണ് 12-കാരനെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. ചൂടുവെള്ളം മൂലമുണ്ടാകുന്ന പൊള്ളലുകള്‍ ഭേദമാകാന്‍ രണ്ടോ മൂന്നോ ആഴ്ച വേണ്ടിവരുമെന്നാണ് വിവരം. പൊള്ളല്‍ മൂലമുണ്ടാകുന്ന പാടുകള്‍ അവശേഷിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Source link

Related Articles

Back to top button