KERALAM

വോട്ടിനോട് മുഖം തിരിച്ച് ന്യൂജൻ: 70 ശതമാനം  പേർ  വോട്ടർ പട്ടികയിൽ പേരു  ചേർത്തില്ല

തിരുവനന്തപുരം: കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം ജനുവരി ഒന്നുവരെയുള്ള വോട്ടർപട്ടിക വാർഷിക പുതുക്കൽ പദ്ധതിയിൽ നിന്ന് സമ്മതിദായകരാവാൻ അർഹതയുള്ള കേരളത്തിലെ 70 ശതമാനം യുവജനങ്ങളും വിട്ടുനിന്നു. ഇന്നലെ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ജനാധിപത്യത്തെ ഞെട്ടിക്കുന്ന വിവരം.

എപ്പോൾ അപേക്ഷ നൽകിയാലും 18 വയസ് പൂർത്തിയാകുന്ന ദിവസം കൃത്യമായി പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്ന സംവിധാനമാണ് നിലവിലുള്ളത്. ജനുവരി,ഏപ്രിൽ, ജൂലായ്,ഒക്ടോബർ മാസങ്ങളിൽ ഇതനുസരിച്ച് വോട്ടർപട്ടിക പുതുക്കാറുണ്ട്. ഓൺലൈനായി മൊബൈൽ ഉപയോഗിച്ചുവരെ അപേക്ഷ നൽകാൻ കഴിയും. എന്നിട്ടും യുവജനങ്ങൾ മുഖം തിരിക്കുകയാണ്. കേരളത്തിലെ വോട്ടർമാരിൽ 58 ശതമാനവും 30നും 60നും ഇടയിൽ പ്രായമുള്ളവരാണ്. 18നും19നും ഇടയിൽ പ്രായമുള്ളവർ വെറും 1.07 ശതമാനം മാത്രമാണ്.സ്ത്രീപുരുഷ അനുപാതം 1000പുരുഷൻമാർക്ക് 1069സ്ത്രീവോട്ടർമാരാണ്.

വിട്ടുനിൽക്കുന്നവർ ദേശീയ ശരാശരിയിലും കൂടുതൽ

കേരളത്തിൽ 18- 19 പ്രായക്കാർ: 9,98,000

വോട്ടർ പട്ടികയിൽ പേരു ചേർത്തവർ: 2,96,552

ദേശീയ തലത്തിൽ

18- 19 പ്രായക്കാർ:

4.9 കോടി

പേരു ചേർത്തവർ: 1.8കോടി

വിട്ടുനിന്നവർ: 62%

പഠിക്കാൻ ഏജൻസി

യുവജനങ്ങളുടെ വിമുഖത പഠിക്കാനും സമ്മതിദാനത്തിലേക്ക് ആകർഷിക്കാനുള്ള പോംവഴികൾ നിർദേശിക്കാനും സംസ്ഥാനത്തെ ഇലക്ഷൻ കമ്മിഷൻ ഏജൻസിയെ ചുമതലപ്പെടുത്തും. ഐ.എം.ജി.പോലുള്ള ഏജൻസിയാണോ, മറ്റേതെങ്കിലും പ്രൊഫഷണൽ ഏജൻസിയാണോ വേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. 25ന് ദേശീയ വോട്ടർ ദിനാചരണത്തിൽ പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതും പരിഗണനയിലാണെന്ന്മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻഖേൽക്കർ പറഞ്ഞു.

രാഷ്ട്രീയ കാപട്യത്തോട് യുവജനങ്ങൾക്ക്അമർഷം

രാഷ്ട്രീയ വിശുദ്ധിയില്ലാത്ത നേതാക്കൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന ചിന്ത യുവജനങ്ങളിൽ ശക്തം. ചുറ്റും കാണുന്നത് അഴിമതിയും മൂല്യച്യുതിയുമാണെന്ന ചിന്ത.
പാശ്ചാത്യലോകത്തേക്ക് കുടിയേറാനുള്ള പ്രവണത വ്യാപകം. പഠനവും തൊഴിലും വിദേശത്ത് ഒന്നിച്ച് നടത്താനുള്ള സാഹചര്യം.
കലാലയ രാഷ്ട്രീയത്തിലെ ക്രൂരതകളും അക്രമവാസനകളും രാഷ്ട്രീയത്തിൽ നിന്ന് അകറ്റുന്നു. സ്വന്തംകാര്യം നോക്കി ജീവിക്കണമെന്ന ചിന്ത ബലപ്പെടുന്നു.

വോട്ടർമാർ കുറഞ്ഞു

2,78,37,285: കഴിഞ്ഞ വർഷത്തെ

വോട്ടർമാർ

2,78,10,942: നിലവിലെ വോട്ടർമാർ

26, 343: വോട്ടർമാരിലെ കുറവ്

89,907: മരണം അടക്കമുള്ള കാരണങ്ങളാൽ നീക്കം ചെയ്തവർ

63,564: നാട്ടിൽ മടങ്ങി എത്തിയവർ അടക്കം കൂട്ടിച്ചേർത്തത്

അന്തിമ പട്ടികയിൽ 2,78,10,942 പേർ

സ്ത്രീ വോട്ടർമാർ…………………… 1,43,69,092

പുരുഷവോട്ടർമാർ…………………. 1,34,41,490

ഭിന്നലിംഗക്കാർ…………………………………… 360

കൂടുതൽ വോട്ടർമാർ മലപ്പുറം…. 34,01,577

കുറവ് വോട്ടർമാർ വയനാട്……….. 6,42,200

സ്ത്രീവോട്ടർമാർ കൂടുതൽ മലപ്പുറം 17,00,907

കൂടുതൽ ഭിന്നലിംഗക്കാർ- തിരുവനന്തപുരം: 93

പ്രവാസിവോട്ടർമാർ…………………………… 90,124


Source link

Related Articles

Back to top button