KERALAM
എ.ബി.വി.പി സംസ്ഥാന സമ്മേളനം സമാപിച്ചു

കൊച്ചി: എ.ബി.വി.പി 40-ാം സംസ്ഥാന സമ്മേളനം എറണാകുളത്ത് സമാപിച്ചു. സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് വിദ്യാഭ്യാസ പ്രമേയവും ദേശീയ നിർവാഹക സമിതി അംഗം കെ.പി. അഭിനവ് പൊതുപ്രമേയവും അവതരിപ്പിച്ചു.
സമ്മേളനത്തിൽ 137 അംഗ സംസ്ഥാന കമ്മിറ്റിയെ സംസ്ഥാന പ്രസിഡന്റ് ഡോ. വൈശാഖ് സദാശിവൻ പ്രഖ്യാപിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി സി.ഐ വിപിൻകുമാറിന്റെ സമാരോപ് പ്രഭാഷണത്തോടെ സമ്മേളനം സമാപിച്ചു.
Source link