KERALAM

മനുഷ്യ നന്മയാണ് ഗുരുദേവ ആശയം : കൊല്ലം തുളസി

ശിവഗിരി: ഗുരുദേവനെപോലെ മഹത്തായ ആശയങ്ങളും ഉപദേശങ്ങളും മനുഷ്യ നന്മയ്ക്കായി നൽകിയ മറ്റൊരു മഹാത്മാവ് ഈ പ്രപഞ്ചത്തിൽ ജീവിച്ചിരുന്നിട്ടില്ലെന്നും ഗുരു ഉപദേശിച്ചതു പോലെ പരസ്പരം സ്നേഹിക്കുവാനും സഹായിക്കുവാനും സഹകരിക്കുവാനും ക്ഷമിക്കുവാനുമുള്ള സംസ്കാരം നമുക്കുണ്ടാകണമെന്നും സിനിമാനടൻ കൊല്ലം തുളസി പറഞ്ഞു. ശിവഗിരി തീർത്ഥാടനകാല സമാപനസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു നിമിഷത്തെ ക്ഷമകൊണ്ട് ഒരു ദുരന്തം ഒഴിവാക്കാൻ സാധിക്കുമെന്നതിനാൽ ക്ഷമിക്കാൻ നമ്മൾ പഠിക്കുക തന്നെ വേണമെന്നും കൊല്ലം തുളസി പറഞ്ഞു. തീർത്ഥാടനകാല സമാപനസമ്മേളനം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. തീർത്ഥാടന സമാപന സന്ദേശവും സ്വാമി നൽകി. ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അവ്യാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. സ്വാമി സത്യാനന്ദ സരസ്വതി , വെട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ, മാതൃസഭ പ്രസിഡന്റ് പ്രൊഫ. അനിത ശങ്കർ , യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ നന്ദിയും പറഞ്ഞു.

ഫോട്ടോ: ശിവഗിരി തീർത്ഥാടനകാല സമാപനസമ്മേളനത്തിൽ കൊല്ലം തുളസി മുഖ്യപ്രഭാഷണം നടത്തുന്നു. .

സ്വാമി അസംഗാനന്ദഗിരി, സ്വാമി അവ്യയാനന്ദ, ബിനു, സ്വാമി സച്ചിദാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സത്യാനന്ദസരസ്വതി എന്നിവർ സമീപം.


Source link

Related Articles

Back to top button