KERALAM

ശ്രീനാരായണഗുരു പരമദൈവം : സ്വാമി സച്ചിദാനന്ദ

ശിവഗിരി: ശ്രീനാരായണഗുരു പരമദൈവമാണ്. ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വമഹാഗുരുവിനെ പ്രത്യക്ഷ ദൈവമായി കണ്ടു ധ്യാനിച്ച് പ്രാർത്ഥിക്കാൻ ജനലക്ഷങ്ങളാണ് ശിവഗിരിയിൽ എത്തുന്നതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 92-ാമത് ശിവഗിരി തീർത്ഥാടനകാല സമാപന സമ്മേളനത്തിൽ സമാപന സന്ദേശം നൽകി പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ക്രിസ്തുദേവനും ഗുരുദേവനും തമ്മിൽ ഒരു വ്യത്യസവുമില്ല. ബുദ്ധനെയും നബിയെയും കൃഷ്ണനെയും ഒക്കെ ദൈവത്തിന്റെ പ്രതീകമായി ചേർത്തുവച്ചുതുപോലെ ഗുരുദേവനെ ദൈവ സ്വരൂപമായി കാണുന്നു. ഗുരുവിന്റെ കാരുണ്യവും അനുഗ്രഹവും വാങ്ങി ജീവിതത്തെ അനുഗൃഹീതമാക്കാൻ വേണ്ടിയാണ് ഭക്തർ എത്തുന്നത്. ഗുരുദേവ കൃതികൾ ഏറ്റവും വലിയ വേദസമ്പത്താണ്. ശ്രീനാരായണധർമ്മം സ്‌മൃതിഗ്രന്ഥ രചനാശതാബ്‌ദിയും ഗുരുദേവൻ-മഹാത്മാഗാന്ധി സമാഗമശതാബ്‌ദിയും വിപുലമായ രീതിയിൽ ഈ വർഷം ശിവഗിരിയിലും രാജ്യമൊട്ടാകെയും സംഘടിപ്പിക്കും. അടുത്ത വർഷം ഹോമമന്ത്രത്തിന്റെ ശതാബ്‌ദിവേളയും സമാഗതമാവുകയാണ്. ഇവയുടെയെല്ലാം പ്രചാരണത്തിന് ഏവരും നിലകൊള്ളണമെന്ന് ശിവഗിരി തീർത്ഥാടന സമാപന സന്ദേശമായി സ്വാമി സച്ചിദാനന്ദ പറഞ്ഞു.


Source link

Related Articles

Back to top button