INDIA

ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറന്റ്

ഇന്ത്യയിൽ കഴിയുന്ന ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വീണ്ടും അറസ്റ്റ് വാറണ്ട് | മനോരമ ഓൺലൈൻ ന്യൂസ് – Dhaka Court Issues Arrest Warrant for Sheikh Hasina | Sheikh Hasina | Bangladesh | World Bangladesh News Malayalam | Malayala Manorama Online News

ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറന്റ്

ഓൺലൈൻ ഡെസ്ക്

Published: January 06 , 2025 04:23 PM IST

Updated: January 06, 2025 04:44 PM IST

1 minute Read

ഷെയ്ഖ് ഹസീന (Photo by Ludovic MARIN / AFP)

ന്യൂഡൽഹി ∙ ഇന്ത്യയിൽ കഴിയുന്ന ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറന്റ്. ധാക്ക കോടതിയാണ് രണ്ടാമതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ബംഗ്ലദേശ് കലാപത്തിൽ ഹസീനയെ പ്രതി ചേർത്തിരുന്നു. പിന്നാലെ ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാൻ ബംഗ്ലദേശ് ആവശ്യപ്പെട്ടിട്ടും ഇന്ത്യ അഭയം നൽകുന്നത് തുടരുകയാണ്. 

സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നവർ അടക്കം 11 പേർക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാർഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ചു മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. ഹസീനയെ തിരിച്ചയക്കണമെന്ന് കഴിഞ്ഞ മാസം ബംഗ്ലദേശ് ആവശ്യപ്പെട്ടിരുന്നു. 

വിദ്യാർഥി പ്രക്ഷോഭത്തിനു പിന്നാലെയുണ്ടായ കൂട്ടക്കൊലയില്‍ മുന്‍ പ്രധാനമന്ത്രിക്കും, മന്ത്രിസഭാംഗങ്ങള്‍ക്കും പങ്കുണ്ടെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്. പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹസീനയെ ഉടന്‍ മടക്കിക്കൊണ്ടുവരുമെന്നും ഇടക്കാല ഭരണത്തലവന്‍ മുഹമ്മദ് യൂനുസ് പറഞ്ഞിരുന്നു.

English Summary:
Sheikh Hasina’s arrest warrant : Sheikh Hasina’s arrest warrant has been issued again by a Dhaka court, prompting a diplomatic standoff between India and Bangladesh.

mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-news-common-bangladesh-unrest 40oksopiu7f7i7uq42v99dodk2-list mo-politics-leaders-internationalleaders-sheikhhasina mo-news-world-countries-india-indianews 47ma16mcpcjbo00cdh4qvbmr0l mo-news-common-worldnews mo-news-world-countries-bangladesh


Source link

Related Articles

Back to top button