CINEMA

ഗെയിം ചെയ്ഞ്ചർ റിലീസ് തടയണം: ശങ്കറിനെതിരെ ലൈക്ക പ്രൊഡക്‌ഷൻസ്

ശങ്കർ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ (തമിഴ് പതിപ്പ്) റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ലൈക്ക പ്രൊഡക്‌ഷൻസ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതി നൽകിയതായി റിപ്പോർട്ട്. ഇന്ത്യൻ-3യുടെ ചിത്രീകരണം പൂർത്തിയായതിന് ശേഷം മാത്രമേ ​ഗെയിം ചെയ്ഞ്ചർ റിലീസ് അനുവദിക്കാവൂ എന്നാണ് ലൈക്കയുടെ ആവശ്യം.
ഇന്ത്യൻ 2വിനൊപ്പം തന്നെ ഇന്ത്യൻ 3യുടെ പ്രധാന ഭാഗങ്ങളും ശങ്കർ പൂർത്തിയാക്കിയിരുന്നു. ഇന്ത്യന്‍ 2വിന്റെ അവസാനം ഇന്ത്യൻ 3യുടെ ടീസറും പുറത്തുവിട്ടിരുന്നു. എന്നാൽ ഇന്ത്യൻ 2 പരാജയമായതോടെ ഈ പ്രോജ്ക്ട് നീണ്ടുപോകുകയായിരുന്നു. അതിനിടെ ഇന്ത്യൻ 3 നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾ അണിയറക്കാർ തള്ളിയിരുന്നു. 

Big Breaking – Lyca Productions said to have reached out to the Tamil producers council to stop the release of #GameChanger in Tamilnadu until Shankar completes and releases #Indian3.— Aakashavaani (@TheAakashavaani) January 6, 2025

വമ്പൻ മുതൽ മുടക്കിൽ നിർമിച്ച ഇന്ത്യൻ 2 കനത്ത പരാജയമാണ് ലൈക പ്രൊഡക്‌ഷന് സമ്മാനിച്ചത്. മാത്രമല്ല ഇതേ പ്രൊ‍ഡക്‌ഷനിൽ എത്തിയ രജനി ചിത്രം വേട്ടയ്യനും ബോക്സ്ഓഫിസിൽ പരാജയമായി.

കരിയറിൽ തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ശങ്കറിന്റെ അവസാന പിടിവള്ളിയാണ് ഗെയിം ചെയ്ഞ്ചർ. 2025 ജനുവരി 10-നാണ് ​ആഗോള റിലീസ്. കേരളത്തിൽ ഈ വമ്പൻചിത്രം റിലീസിന് എത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്. രാം ചരൺ നായകനാകുന്ന സിനിമയിൽ കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരും പ്രത്യക്ഷപ്പെടുന്നു. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

English Summary:
Lyca Productions Approaches TFPC to Stop ‘Game Changer’ Release


Source link

Related Articles

Back to top button