INDIALATEST NEWS

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; 9 ജവാന്മാർ കൊല്ലപ്പെട്ടു- Chhattisgarh | Maoist | Manorama News

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; ഒൻപത് ജവാന്മാർക്ക് വീരമൃത്യു

ഓൺലൈൻ ഡെസ്‌ക്

Published: January 06 , 2025 03:52 PM IST

1 minute Read

ഫയൽ ചിത്രം

റായ്പുർ∙ ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സുരക്ഷാസംഘത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം. 9 ജവാന്മാർ വീരമൃത്യു വരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബസ്തർ മേഖഴയിലെ കുത്രയിലേക്ക് പോകുകയായിരുന്ന ജവാന്മാർക്കുനേരെയാണ് ആക്രമണമുണ്ടായത്. 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
കുത്രു ബെദ്രെ റോ‍ഡിൽ സ്ഫോടകവസ്തു സ്ഥാപിച്ച് വാഹനം കടന്നു പോകുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് ബസ്തർ റെയ്ഞ്ചേ ഐജി പി.സുന്ദർ രാജ് പറഞ്ഞു.

English Summary:
9 Killed After Maoists Blow Up Security Vehicle In Chhattisgarh

mo-crime-maoist 5us8tqa2nb7vtrak5adp6dt14p-list 7brsn0mcu088c38mir8nva58jl 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-chhattisgarh


Source link

Related Articles

Back to top button