ഗാസയിലെ നടപടി: ഇസ്രയേല്‍ സൈനികര്‍ക്ക് വിദേശരാജ്യങ്ങളില്‍ അറസ്റ്റ് ഭീഷണി, ബ്രസീലില്‍ കേസ്


ടെല്‍ അവീവ്: അവധിയാഘോഷിക്കാന്‍ ബ്രസീലിലെത്തിയ മുന്‍ ഇസ്രായേലി സൈനികനെതിരെ കേസെടുത്തതിന് പിന്നാലെ അദ്ദേഹത്തിന് രാജ്യംവിടേണ്ടി വന്നിരുന്നു. ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ച് അവിടെ ഒരു കേസ് വന്നതിന് പിന്നാലെയുണ്ടായ അറസ്റ്റ് ഭീഷണിയെ തുടര്‍ന്നാണിത്. തങ്ങളുടെ സഹായത്തോടെയാണ് മുന്‍ സൈനികന്‍ ബ്രസീലില്‍നിന്ന് തിരിച്ചെത്തിയതെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.ഗാസയില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന നൂറുകണക്കിന് ഇസ്രായേലി സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്ത ഹിന്ദ് റജബ് ഫൗണ്ടേഷന്‍ (എച്ച്ആര്‍എഫ്) വ്യാപകമായി നിയമനടപടികള്‍ നടത്തിവരുന്നുണ്ട്. ഇവര്‍ നല്‍കിയ കേസുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ബ്രസീലിലുണ്ടായിരിക്കുന്നതെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


Source link

Exit mobile version