അശ്ലീല ഭാഷാ പണ്ഡിതമാന്യന്മാരോട്, ഞാന്‍ നിങ്ങളുടെ നേരെ വരും: യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ്
അശ്ലീല ഭാഷാപണ്ഡിതമാന്യന്മാരോട്, ഞാന്‍ നിങ്ങളുടെ നേരെ വരും: യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ് | Honey Rose Interview | Hone Rose Angry | Honey Rose Online Abuse | Honey Rose Sad | Honey Rose Troll | Actor Abuse | Online Abuse | Honey Rose Family | Manoram Movie News | Latest Movie News
അശ്ലീല ഭാഷാ പണ്ഡിതമാന്യന്മാരോട്, ഞാന്‍ നിങ്ങളുടെ നേരെ വരും: യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ്
മനോരമ ലേഖകൻ
Published: January 06 , 2025 01:52 PM IST
1 minute Read
ഹണി റോസ്
സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവരോടു യുദ്ധം പ്രഖ്യാപിച്ച് നടി ഹണി റോസ്. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത വസ്ത്രം ധരിച്ച് വേദിയിൽ എത്താറില്ലെന്നും ഓരോരുത്തരും അവരവരുടെ നിലവാരമനുസരിച്ച് പ്രതികരണം രേഖപ്പെടുത്തുന്നതിൽ താൻ ഉത്തരവാദി അല്ലെന്നും ഹണി പറയുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് ജോലിയുടെ ഭാഗമാണ്. വസ്ത്രധാരണത്തെപ്പറ്റി ക്രിയാത്മകമായ കമന്റുകൾ പറയുന്നതിൽ കുഴപ്പമില്ല. പക്ഷേ അതിന്റെ പരിധി എത്രത്തോളമുണ്ടെന്നതിൽ ഒരു അതിരു വേണം. അതിനാൽ തന്റെ നേരെയുള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് കമന്റിടുന്നവർക്കെതിരെ വരുമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന താൻ പോരാടുമെന്നും ഹണി റോസ് വ്യക്തമാക്കി.
‘‘ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.
എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷേ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു ന്യായപരമായ നിയന്ത്രണം വരണമെന്ന് ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ എന്റെ നേരെ ഉള്ള വിമർശനങ്ങളിൽ അസഭ്യ അശ്ലീല പരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്കു തരുന്ന എല്ലാ സംരക്ഷണ സാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും.
ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യ അശ്ലീല ഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു.’’–ഹണി റോസ് പറഞ്ഞു.
English Summary:
Actress Honey Rose declares war on those making obscene remarks against women
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-honey-rose 5bhtmit7oorg2r0rhou8b3tc3i
Source link