INDIA

ബാങ്കോക്കിൽനിന്ന് 4.41 കോടിയുടെ ലഹരിമരുന്ന്: റാക്കറ്റിലെ മലയാളികൾ മുംബൈ വിമാനത്താവളത്തിൽ പിടിയിൽ

ബാങ്കോക്കിൽനിന്ന് 4.41 കോടിയുടെ ലഹരിമരുന്ന്: റാക്കറ്റിലെ മലയാളികൾ മുംബൈ വിമാനത്താവളത്തിൽ പിടിയിൽ – Major Drug Bust: Two Kerala Men Arrested at Mumbai Airport – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

ബാങ്കോക്കിൽനിന്ന് 4.41 കോടിയുടെ ലഹരിമരുന്ന്: റാക്കറ്റിലെ മലയാളികൾ മുംബൈ വിമാനത്താവളത്തിൽ പിടിയിൽ

മനോരമ ലേഖകൻ

Published: January 06 , 2025 12:27 PM IST

1 minute Read

Image Credits: Rawf8/Istockphoto.com

മുംബൈ∙ ബാങ്കോക്കിൽനിന്ന് 4.41 കോടി രൂപയുടെ ലഹരിമരുന്നുമായി മുംബൈ വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പ് (26), ഇയാളെ സ്വീകരിക്കാനെത്തിയ കാസർകോട് സ്വദേശി കെ.പി. അഹമ്മദ് എന്നിവർ വൻ ലഹരി മരുന്ന് റാക്കറ്റിലെ അംഗങ്ങളാണെന്നും അന്വേഷണം ഊർജിതമാക്കിയതായും കസ്റ്റംസ് അറിയിച്ചു.

ശനിയാഴ്ചയാണ് ട്രോളി ബാഗിൽ 10 പായ്ക്കറ്റുകളിൽ ഒളിപ്പിച്ചിരുന്ന ലഹരിമരുന്നുമായി മുഹമ്മദ് പിടിയിലായത്. കള്ളക്കടത്തിന് കമ്മിഷൻ ലഭിച്ചിരുന്നതായി മുഹമ്മദ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ലഹരിവിരുദ്ധ നിയമം അനുസരിച്ച് 20 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങൾക്കാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

English Summary:
Major Drug Bust: Two Kerala Men Arrested at Mumbai Airport

3j9grlf207psfpnck3pgfc7evp 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-maharashtra-mumbai mo-news-common-customs-department mo-news-common-drug-racket


Source link

Related Articles

Back to top button