CINEMA

‘സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദൻ’, ഈ നേട്ടം അവിചാരിതമോ ഭാഗ്യമോ അല്ല: സ്വാസിക പറയുന്നു

‘സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദൻ’, ഈ നേട്ടം അവിചാരിതമോ ഭാഗ്യമോ അല്ല: സ്വാസിക പറയുന്നു | Swasika Vijay Unni Mukundan | Super Star Unni Mukundan | Marco Budget | Unni Mukundan Salary | Marco Collection | Marco HD Print | Marco Final Collection | Unni Mukundan Marco 2 | Unni Mukundan Next

‘സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദൻ’, ഈ നേട്ടം അവിചാരിതമോ ഭാഗ്യമോ അല്ല: സ്വാസിക പറയുന്നു

മനോരമ ലേഖകൻ

Published: January 06 , 2025 12:59 PM IST

1 minute Read

സ്വാസിക, ഉണ്ണി മുകുന്ദൻ

ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന സൂപ്പർതാരമായി ഉണ്ണി മുകുന്ദൻ മാറിയതിൽ അതിയായ സന്തോഷമുണ്ടെന്ന് നടി സ്വാസിക വിജയ്. ഇന്ന് ഉണ്ണിക്കു കിട്ടുന്ന ഓരോ കയ്യടികളും പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണെന്നും സ്വാസിക പറയുന്നു. 
‘‘ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല. ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണ്, വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഉണ്ണിയുടെ വിഷൻ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പർസ്റ്റാർ ആയി ഉണ്ണി മാറിയതിൽ എന്തെന്നില്ലാത്ത സന്തോഷം.’’–സ്വാസികയുടെ വാക്കുകൾ.

2025ൽ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയായി മാർക്കോ മാറിയിരുന്നു. മാളികപ്പുറത്തിനുശേഷം ഉണ്ണി മുകുന്ദന്റേതായി നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. അതേസമയം റിലീസ് ചെയ്ത മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസ്സിൽ മാർക്കോ പ്രദർശനം തുടരുകയാണ്. 

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ ‘മാർക്കോ’യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. 

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ഉണ്ണിയുടേയും ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റൺ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്.
……..

English Summary:
Actress Swasika Vijay expresses immense happiness over Unni Mukundan becoming a pan-India superstar.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-unnimukundan mo-entertainment-common-malayalammovienews mo-entertainment-movie-swasikavijay f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie qjs23onursp7u94i1732kfu2e


Source link

Related Articles

Back to top button