യു.എസ്സിലും ബ്രിട്ടനിലും ജനജീവിതത്തെ ബാധിച്ച് ശീതക്കാറ്റും മഞ്ഞുവീഴ്ചയും; ആറുകോടി ജനങ്ങളെ ബാധിക്കും


ലണ്ടന്‍: യു.എസിലും ബ്രിട്ടനിലും ജനജീവിതത്തെ ബാധിച്ച് കനത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയും. ശക്തമായ ശീതക്കാറ്റുവീശുന്ന യു.എസില്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസിന്റെ (എന്‍.ഡബ്ല്യു.എസ്.) മുന്നറിയിപ്പ്. ആറുകോടിപ്പേരാണ് ആര്‍ട്ടിക്കില്‍നിന്നുവീശുന്ന ശീതക്കാറ്റിന്റെ പാതയില്‍ക്കഴിയുന്നത്.പടിഞ്ഞാറ് കാന്‍സസ് മുതല്‍ വെര്‍ജീനിയവരെ 2400 കിലോമീറ്റര്‍ പ്രദേശത്തുള്ളവര്‍ കരുതിയിരിക്കണമെന്ന് എന്‍.ഡബ്ല്യു.എസ്. അറിയിച്ചു. കാന്‍സസിന്റെ ചിലഭാഗങ്ങളിലും മിസൗറിയിലും മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും. ഐസുമൂടിയതിനാല്‍ കാന്‍സസ് സിറ്റി അന്താരാഷ്ട്രവിമാനത്താവളം ശനിയാഴ്ച അടച്ചിരുന്നു. ഇതു നീക്കംചെയ്തതിനുശേഷമാണ് വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചത്.


Source link

Exit mobile version