KERALAM
സ്വർണക്കടത്ത്: 3 പേരെ പിടികൂടി ശ്രീലങ്കൻ നേവി
കൊളംബോ: 11.3 കിലോഗ്രാം സ്വർണം കടൽ മാർഗം ബോട്ടിൽ കടത്താൻ ശ്രമിച്ച മൂന്ന് പേരെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. സ്വർണം ഇന്ത്യയിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമമെന്ന് കരുതുന്നു. ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ കൽപിത്തിയയ്ക്ക് സമീപത്തു വച്ചാണ് പ്രതികളെ നേവി പിടികൂടിയത്. മൂവരും കൽപിത്തിയ സ്വദേശികളാണ്. പിടിച്ചെടുത്ത സ്വർണത്തെയും പ്രതികളെയും കാത്തുനായകെയിലെ കസ്റ്റംസ് പ്രിവെന്റീവ് ഓഫീസിന് കൈമാറി.
Source link