മന്ത്രി മാറ്റം മുഖ്യമന്ത്രിക്ക് വിട്ട് എൻ.സി.പി
കൊച്ചി: മന്ത്രി മാറ്റത്തിൽ മുഖ്യമന്ത്രിയെടുക്കുന്ന തീരുമാനം അംഗീകരിക്കാൻ എൻ.സി.പി സംസ്ഥാന നേതൃയോഗം. ബ്ളോക്ക് മുതൽ സംസ്ഥാനതലം വരെ പാർട്ടി സമ്മേളനങ്ങൾ സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ,വനംമന്ത്രി എ.കെ. ശശീന്ദ്രൻ,തോമസ് കെ. തോമസ് എം.എൽ.എ എന്നിവർ എല്ലാ സമ്മേളനങ്ങളിലും പങ്കെടുക്കും. മന്ത്രിമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുമായും പാർട്ടി ദേശീയ പ്രസിഡന്റ് ശരത് പവാറുമായും ചർച്ചകൾ നടത്തിയതാണ്. മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പി.സി. ചാക്കോ പറഞ്ഞു. തീരുമാനം ശശീന്ദ്രനും തോമസ് കെ. തോമസും അംഗീകരിച്ചു. ഇക്കാര്യത്തിൽ ഇനി ചർച്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ബ്ളോക്ക്,നിയോജകമണ്ഡലം സമ്മേളനങ്ങൾ ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ സംഘടിപ്പിക്കും. തുടർന്ന് ജില്ലാ സമ്മേളനങ്ങളുമുണ്ടാകും. സംസ്ഥാന പ്രതിനിധി സമ്മേളനം ഏപ്രിലിൽ എറണാകുളത്ത് നടത്തുമെന്ന് യോഗം തീരുമാനിച്ചു.
Source link