മുഖ്യമന്ത്രിയെ ലീഗ് നിശ്ചയിക്കാറില്ല: എം.കെ മുനീർ
കോഴിക്കോട്: വേറൊരു പാർട്ടിയുടെ മുഖ്യമന്ത്രിയെ ഒരിക്കലും മുസ് ലീംലീഗ് നിശ്ചയിച്ചു കൊടുക്കാറില്ലെന്നും അത് ലീഗിന്റെ പാരമ്പര്യല്ലെന്നും എം.കെ മുനീർ എ.എൽ.എ.മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു..
എ.ഐ.സി.സിയുമായി ആലോചിച്ചാണ് കോൺഗ്രസ് മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നത്. ലീഗ് അതിനൊപ്പം നിൽക്കാറാണുള്ളത്. ആരെയെങ്കിലും പുകഴ്ത്തിയതു കൊണ്ട് തീരുമാനത്തിലെത്തിയെന്ന് പറയാനാവില്ല. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് സംസാരിക്കേണ്ട സമയമല്ലിത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷമുണ്ട്. അതിനുള്ളിൽ എന്തെല്ലാം സംഭവവികാസമുണ്ടാകുമെന്നതിനെക്കുറിച്ച് ധാരണയില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് എങ്ങനെ നിൽക്കണം ആരെല്ലാം സ്ഥാനാർത്ഥികളാകണം, എങ്ങനെ പരമാവധി ത്രിതല പഞ്ചായത്തുകൾ പിടിച്ചെടുക്കണം എന്നതിനാണ് പ്രഥമ പരിഗണന. ലീഗിന് ഒറ്റയ്ക്ക് ഒരു പ്രസ്ഥാനത്തെ മുന്നണിയിലേക്ക് കൊണ്ടുവരാൻ പറ്റില്ല. മുന്നണി കൂടിയാലോചനകളിലൂടെ മാത്രമേ ഇക്കാര്യം നടക്കൂ. മുന്നണി വിട്ടുപോയവരെ കൊണ്ടുവരുന്നതിന് വേണ്ടി ഇടനിലക്കാരായി യു.ഡി.എഫ് നിയോഗിക്കുകയാണെങ്കിൽ ലീഗ് തയാറാണെന്നും മുനീർ പറഞ്ഞു.
Source link