INDIA

ബിപിഎസ് പരീക്ഷ റദ്ദാക്കാൻ നിരാഹാര സമരം: പ്രശാന്ത് കിഷോർ കസ്റ്റഡിയിൽ, എതിർത്ത് അനുയായികൾ‌

പ്രശാന്ത് കിഷോർ പൊലീസ് കസ്റ്റഡിയിൽ; എതിർത്ത് അനുയായികൾ‌, പ്രവേശിപ്പിച്ചത് എയിംസിൽ – Prashant Kishor Arrested After Hunger Strike Against BPSC Exam – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

ബിപിഎസ് പരീക്ഷ റദ്ദാക്കാൻ നിരാഹാര സമരം: പ്രശാന്ത് കിഷോർ കസ്റ്റഡിയിൽ, എതിർത്ത് അനുയായികൾ‌

ഓൺലൈൻ ഡെസ്‍ക്

Published: January 06 , 2025 08:10 AM IST

1 minute Read

പ്രശാന്ത് കിഷോറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നു (Photo:X/ANI)

പട്ന∙ ബിഹാർ പബ്ലിക് സർവിസ് കമ്മിഷൻ (ബിപിഎസ്‌സി) പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നിരാഹാര സമരം നടത്തുകയായിരുന്ന ജാൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിനെ പട്‌ന പൊലീസ് ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്തു. പട്‌നയിലെ ഗാന്ധി മൈതാനത്തുനിന്ന് നിർബന്ധിതമായി പ്രശാന്ത് കിഷോറിനെ പൊലീസ് നീക്കുകയായിരുന്നു. ആംബുലൻസിൽ എയിംസിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്.

അനുയായികളുടെ കടുത്ത എതിർപ്പും വന്ദേമാതരം വിളിയും വകവയ്ക്കാതെയാണു പൊലീസ് പ്രശാന്ത് കിഷോറിനെ നിരാഹാര വേദിയിൽനിന്നും കസ്റ്റഡിയിലെടുത്തത്. ഗാന്ധി മൈതാനത്തെ നിരാഹാര സമരം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രശാന്ത് കിഷോറിനും അദ്ദേഹത്തിന്റെ 150 അനുയായികൾക്കും എതിരെ ജില്ലാ ഭരണകൂടം എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ബിപിഎസ്‌സി നടത്തിയ സംയോജിത മത്സര പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് കിഷോർ കഴിഞ്ഞ വ്യാഴാഴ്ച മുതൽ മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ചത്.

English Summary:
Prashant Kishor in Police custody: Prashant Kishor was detained by Patna police after protesting the Bihar Public Service Commission (BPSC) exam.

5us8tqa2nb7vtrak5adp6dt14p-list qm80cdnumnubqgt4tigq22mvm mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-bihar mo-politics-leaders-prashantkishor


Source link

Related Articles

Back to top button