KERALAM
മുഖ്യമന്ത്രി: ഇപ്പോൾ ചർച്ചയില്ല;ഹസൻ
കോഴിക്കോട്:കോൺഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനത്തെ സംബന്ധിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. സമുദായ സംഘടനകളുടെ പരിപാടിയിൽ എല്ലാ നേതാക്കളെയും ക്ഷണിക്കാറുണ്ട്. പങ്കെടുക്കുന്ന പരിപാടിയുടെ എണ്ണം നോക്കിയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. അനാവശ്യ ചർച്ചകൾ മാദ്ധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും എം.ടി.വാസുദേവൻനായരുടെ വീട് സന്ദർശിച്ച ശേഷം ഹസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു..
മുന്നണി വിപുലീകരണ കാര്യത്തിൽ ഒരു ചർച്ചയും തുടങ്ങിയിട്ടില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ എങ്ങിനെയാണ് അതുസംബന്ധിച്ച് അഭിപ്രായം പറയുക. വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ മരണത്തിൽ ഏത് അന്വേഷണവും നടക്കട്ടെയെന്നും അദ്ദേഹം
പറഞ്ഞു.
Source link