ഒരു സെന്റ് ഭൂമിക്ക് വില 21 ലക്ഷം; ഇനി വരാനിരിക്കുന്നത് വമ്പന്‍ പദ്ധതികള്‍
പി. സുരേഷ് ബാബു. | Monday 06 January, 2025 | 12:50 AM
ശ്രീകാര്യം: നാല് റോഡുകള്‍ സംഗമിക്കുന്ന കുപ്പിക്കഴുത്ത് പോലുള്ള ജംഗ്ഷന്‍,രാവിലെയും വൈകിട്ടുമുള്ള ഗതാഗതക്കുരുക്കാകട്ടെ മണിക്കൂറുകളോളം നീളും… ഇതായിരുന്നു വര്‍ഷങ്ങളായുള്ള ശ്രീകാര്യം ജംഗ്ഷന്റെ അവസ്ഥ.ഈ ഗതാഗതക്കുരുക്കിന് പരിഹാരമായുള്ള ശ്രീകാര്യം ഫ്‌ലൈഓവര്‍ നിര്‍മ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.ശ്രീകാര്യം, പട്ടം, ഉള്ളൂര്‍ എന്നിവിടങ്ങളില്‍ ഫ്‌ളൈഓവറുകള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2016ല്‍ ഭരണാനുമതി നല്‍കുകയും 272 .84 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതിക്ക് ഇപ്പോഴാണ് ജീവന്‍ വയ്ക്കുന്നത്. സെന്റിന് 21,06,000 രൂപ വരെ നഷ്ടപരിഹാരം നല്‍കി 1.34 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുത്തത്.ഫൈഓവര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് ശ്രീകാര്യം ജംഗ്ഷനില്‍ നിന്ന് ചെമ്പഴന്തി,ചെറുവയ്ക്കല്‍ റോഡുകള്‍ 100 മീറ്റര്‍ നീളത്തില്‍ വീതി കൂട്ടി വികസിപ്പിക്കും.
ഭാവിയില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ശ്രീകാര്യം ലൈറ്റ് മെട്രോ പദ്ധതിക്ക് സൗകര്യം ഒരുക്കിയാകും ശ്രീകാര്യം ഫ്‌ളൈഓവറിന്റെ രൂപകല്പന. ഇതും വരുന്നതോടെ ശ്രീകാര്യത്തെ അനിയന്ത്രിതമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.
ശ്രീകാര്യം ഫ്‌ലൈഓവര്‍
1) കല്ലമ്പള്ളി മുതല്‍ ചാവടിമുക്ക് വരെ
2) 535 മീറ്ററില്‍ നാലുവരിപ്പാത
3) പദ്ധതിച്ചെലവ് – 177.52 കോടി
4) ഇരുവശത്തും 7.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുകള്‍
5) സര്‍വീസ് റോഡിന് ഇരുവശത്തും1.5 മീറ്റര്‍ വീതിയില്‍ നടപ്പാതകളും ഓടകളും യൂട്ടിലിറ്റി ഡക്ടും
ചെലവ്: 135.37 കോടി (സ്ഥലമേറ്റെടുക്കലിന്)
81.5 കോടി (ഏറ്റെടുത്ത സ്ഥലം)
1.34 ഹെക്ടറില്‍ നാലുവരി ഫ്‌ളൈഓവര്‍ നീളം
ഫ്‌ലൈഓവറിന്റെ താഴെ പാര്‍ക്കിംഗ് സൗകര്യവുമുണ്ടാകും
കരാര്‍ – 18 മാസത്തിനകം പൂര്‍ത്തിയാക്കണം
മിനി സിവില്‍ സ്റ്റേഷനും
ഫ്‌ലൈഓവര്‍ എന്ന പ്രദേശവാസികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുമ്പോഴും ലൈറ്റ് മെട്രോയും മിനി സിവില്‍ സ്റ്റേഷനും അവശേഷിക്കുന്നുണ്ട്. ബഡ്ജറ്റില്‍ 10 കോടി രൂപ വകയിരുത്തിയ ശ്രീകാര്യം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് തടസമായിരിക്കുന്നത് സ്ഥലമേറ്റെടുപ്പാണ്. ശ്രീകാര്യം – ചെക്കാലമുക്ക് റോഡിന് സമീപത്തെ സ്വകാര്യ ഭൂമിയേറ്റെടുത്താല്‍ മാത്രമെ ശ്രീകാര്യം മിനി സിവില്‍സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകൂ. നഗരസഭയുടെ കൈവശമുള്ള 22 സെന്റ് സ്ഥലം മതിയാകാത്തതുകൊണ്ടാണിത്.
Source link