KERALAM
ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് ദർശനം നടത്താം
കുമരകം : ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഇനി മുതൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് ദർശനം നടത്താം. ക്ഷേത്രങ്ങളിൽ ഉടുപ്പഴിച്ച് കയറണമെന്ന അനാചാരം മാറ്റണമെന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിർദ്ദേശം മാനിച്ചാണ് ദേവസ്വത്തിന്റെ തീരുമാനം.
ഭരണ സമിതിയും പൊതുയോഗവും ഐക്യകണ്ഠേനയാണ് ഇത് പാസാക്കിയത്. ആത്മീയ കാര്യങ്ങളിൽ ശിവഗിരി മഠത്തിന്റെ അഭിപ്രായങ്ങൾ ക്ഷേത്ര ഭരണസമിതി തേടാറുണ്ട്. ഇന്ന് രാവിലെ 7 മുതൽ ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറാനുള്ള അനുമതി വിളംബരം പുറപ്പെടുവിച്ചതായി എസ്.കെ.എം (ശ്രീകുമാരമംഗലം) ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ അറിയിച്ചു.
Source link