KERALAM

എറണാകുളത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

എറണാകുളം: എറണാകുളം ചെമ്പ്മുക്കിന് സമീപം ആക്രിക്കടയിൽ വൻ തീപിടിത്തം. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ തീവ്ര ശ്രമം നടത്തുന്നുണ്ട്. പ്രദേശത്ത് വലിയ രീതിയിൽ പുകയും തീയും ഉയരുകയാണ്. ആക്രിക്കടയ്ക്ക് സമീപത്തെ വീടുകളിലെ ആളുകളെ ഒഴിപ്പിച്ചു. പ്ലാസ്റ്റിക്, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവ കൂട്ടിയിട്ട സ്ഥലത്താണ് തീ പിടിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ് തീ പിടിത്തം ഉണ്ടായത്.

കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നിലവിൽ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആക്രി കട ഉടമ ഉൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. മേരി മാതാ സ്കൂൾ ഉൾപ്പടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. വലിയ രീതിയിൽ തീ ആളിപടരുകയാണ്.


Source link

Related Articles

Back to top button