‘സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി’: എം.കെ.സ്റ്റാലിന്‍
സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി രൂപ സമ്മാനമായി നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ | മനോരമ ഓൺലൈൻ ന്യൂസ് – M.K. Stalin Offers $1 Million Reward Offered to Decipher Ancient Indus Script | സിന്ധുനദീതട സംസ്‌കാരം | Indus Valley Civilization | Indus script | M.K. Stalin | എം.കെ. സ്റ്റാലിന്‍ | Latest Chennai News Malayalam | Malayala Manorama Online News
‘സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി’: എം.കെ.സ്റ്റാലിന്‍
ഓൺലൈൻ ഡെസ്ക്
Published: January 05 , 2025 09:57 PM IST
Updated: January 05, 2025 10:08 PM IST
1 minute Read
എം.കെ.സ്റ്റാലിൻ (PTI Photo/R Senthil Kumar)
ചെന്നൈ ∙ സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് എട്ടരക്കോടി രൂപ സമ്മാനമായി നല്‍കുമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സിന്ധുനദീതട സംസ്‌കാരം കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന മൂന്നു ദിവസത്തെ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘ഒരിക്കല്‍ സമ്പന്നമായി വളര്‍ന്ന സിന്ധുനദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട രേഖകളിലെ ലിപി വ്യക്തമായി മനസിലാക്കാന്‍ നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഗവേഷകര്‍ അതിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനായി, ഈ ലിപി സംബന്ധിച്ച സങ്കീര്‍ണതകള്‍ പരിഹരിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പത്ത് ലക്ഷം യുഎസ് ഡോളര്‍ സമ്മാനമായി നല്‍കും’’– സ്റ്റാലിന്‍ പറഞ്ഞു. പഴക്കംചെന്ന സംസ്‌കാരങ്ങളിലൊന്നായ സിന്ധൂനദീതട സംസ്‌കാര കാലത്തെ ലിപി വായിച്ചെടുക്കാൻ ഏറെക്കാലമായി ഭാഷാ-ചരിത്ര ഗവേഷകർ ശ്രമിക്കുകയാണ്. അതിനിടെയാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
English Summary:
Indus Valley Civilization’s ancient script: Tamil Nadu Chief Minister M.K. Stalin offers reward to decipher the Indus Valley Civilization’s ancient script.
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mkstalin mo-news-world-countries-india-indianews 4fhlc0kpuurdv3vhu04aiot76r mo-news-common-chennainews mo-history
Source link