‘മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കും’: വിവാദ പരാമർശവുമായി ബിജെപി നേതാവ്
മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കും; സ്ത്രീ വിരുദ്ധ പരാമർശവുമായി ബിജെപി നേതാവ് | മനോരമ ഓൺലൈൻ ന്യൂസ് – BJP Leader Ramesh Bidhuri Faces Backlash Over Sexist Comment Targeting Priyanka Gandhi | Priyanka Gandhi | Ramesh Bidhuri | BJP | Congress | പ്രിയങ്കാ ഗാന്ധി | രമേശ് ബിധുരി | Latest New Delhi News Malayalam | Malayala Manorama Online News
‘മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കും’: വിവാദ പരാമർശവുമായി ബിജെപി നേതാവ്
ഓൺലൈൻ ഡെസ്ക്
Published: January 05 , 2025 06:10 PM IST
1 minute Read
രമേഷ് ബിദൂഡി (ഫയൽ ചിത്രം: ജെ. സുരേഷ് ∙ മനോരമ)
ന്യൂഡല്‍ഹി ∙ താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കുമെന്നു മുൻ എംപിയും ബിജെപി നേതാവുമായ രമേശ് ബിധുരി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ രമേശ് ബിധുരിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ബിജെപി സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്, ബിജെപി നേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്നും ആവശ്യപ്പെട്ടു.
ബിധുരിയുടെ വികലമായ മനോനില പ്രതിഫലിപ്പിക്കുന്നതാണു പരാമർശമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അതിനിടെ, നടിയും എംപിയുമായ ഹേമ മാലിനിക്കെതിരെ ലാലു പ്രസാദ് യാദവ് നടത്തിയ പരാമര്‍ശം ഓര്‍മിപ്പിച്ചാണു രമേശ് ബിധുരിയുടെ ന്യായീകരണം. ഹേമ മാലിനിക്കെതിരായ പരാമര്‍ശത്തില്‍ ലാലു പ്രസാദ് യാദവിനെ ഒറ്റപ്പെടുത്താത്തവര്‍ എങ്ങനെയാണ് തന്നെ ചോദ്യം ചെയ്യുകയെന്നും നേട്ടങ്ങളുടെ പട്ടിക നോക്കിയാല്‍ പ്രിയങ്കാ ഗാന്ധിയേക്കാള്‍ എത്രയോ മുകളിലാണു ഹേമ മാലിനിയെന്നും ബിധുരി പറഞ്ഞു.
English Summary:
Ramesh Bidhuri’s Sexist Remark: BJP leader Ramesh Bidhuri’s sexist comment comparing roads to Priyanka Gandhi’s cheeks sparks outrage.
74n3ghclorh8v4vqnsg36u2822 mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp mo-politics-leaders-laluprasadyadav 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-priyankagandhi mo-politics-parties-congress
Source link