WORLD

മോസാദിനായി സിറിയൻ രഹസ്യങ്ങൾ ചോർത്തി, ഒടുവിൽ തൂക്കിലേറ്റപ്പെട്ടു; കോഹന്റെ മൃതദേഹംതേടി വീണ്ടും ഇസ്രയേൽ


ഇസ്രയേലിന് വേണ്ടി സിറിയയില്‍ ചാരപ്രവര്‍ത്തനം നടത്തുന്നതിനിടെ പിടിക്കപ്പെട്ട് ക്രൂരപീഡനങ്ങള്‍ക്ക് ശേഷം പരസ്യമായി തൂക്കിലേറ്റപ്പെട്ടയാളാണ് എലി കോഹന്‍. ഓരോ ഇസ്രായേലുകാരനെയും സംബന്ധിച്ച് ഇതിഹാസതാരമാണ് എലി കോഹൻ. എന്നാൽ, അയാളുടെ ഭൗതിക ശരീരംപോലും വീണ്ടെടുക്കാൻ അറുപത് വർഷങ്ങൾക്ക് ശേഷവും ഇസ്രയേലിന് സാധിച്ചിട്ടില്ല. എന്നാലിപ്പോൾ, സിറിയയിലെ അസദ് ഭരണകൂടത്തിന്റെ തകര്‍ച്ച എലി കോഹന്റെ മൃതദേഹം തിരിച്ചുകിട്ടുന്നത് സംബന്ധിച്ച പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.മൊസാദ് ഡയറക്ടറായ ഡേവിഡ് ബര്‍ണി അടക്കമുള്ള ഉദ്യോഗസ്ഥര്‍ പഴയ അസദ് സർക്കാരിൽ അംഗങ്ങളായിരുന്നവരുമായി നേരിട്ട് ചര്‍ച്ചയില്‍ പങ്കെടുത്തതായാണ് പുറത്തുവരുന്ന വിവരം. ചര്‍ച്ചകള്‍ക്ക് സഹായിച്ചത് റഷ്യന്‍ മധ്യസ്ഥരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Source link

Related Articles

Back to top button