INDIALATEST NEWS

‘സ്വന്തമായി ഒരു വീടു പോലും വച്ചില്ല, എങ്ങും മുഴങ്ങുന്നത് മോദി എന്ന മന്ത്രം; എഎപി വെറും ദുരന്തം’

‘സ്വന്തമായി ഒരു വീടു പോലും വച്ചില്ല, എങ്ങും മുഴങ്ങുന്നത് മോദി എന്ന മന്ത്രം; എഎപി വെറും ദുരന്തം’- Narendra Modi | Manorama News

‘സ്വന്തമായി ഒരു വീടു പോലും വച്ചില്ല, എങ്ങും മുഴങ്ങുന്നത് മോദി എന്ന മന്ത്രം; എഎപി വെറും ദുരന്തം’

ഓൺലൈൻ ഡെസ്‌ക്

Published: January 05 , 2025 04:53 PM IST

1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി ∙ എഎപി വെറും ആപ്ദ (ദുരന്തം) ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 10 വര്‍ഷം എഎപി നഷ്ടപ്പെടുത്തി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഡല്‍ഹിയുടെ വികസനം അവിഭാജ്യ ഘടകമാണ്. എന്നാല്‍ ‘ആപ്പ്’ വെറും ‘ആപ്ദ’ ആണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. മോദി എന്ന മന്ത്രമാണ് എങ്ങും മുഴങ്ങിക്കേള്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആപ്ദയെ ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ല. ഞങ്ങള്‍ മാറ്റം കൊണ്ടുവരുമെന്നും മോദി പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ താന്‍ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ല. പക്ഷേ നാലു കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് വീടുവച്ച് കൊടുക്കാനായി. ഇക്കാര്യം രാജ്യത്തിനു അറിയാമെന്നും നരേന്ദ്ര മോദി പറഞ്ഞു.

‘നമ്മളിപ്പോള്‍ 2025ല്‍ എത്തിനില്‍ക്കുന്നു. അതായത് 21-ാം നൂറ്റാണ്ടിന്റെ 25 വര്‍ഷം പിന്നിട്ടു. കാല്‍നൂറ്റാണ്ട് പിന്നിട്ടുവെന്ന് അര്‍ഥം. രണ്ടോ മൂന്നോ തലമുറയിലുള്ള യുവജനത ഡല്‍ഹിയില്‍ ഇക്കാലത്ത് വളര്‍ന്നു. അടുത്ത 25 വര്‍ഷം ഇന്ത്യയുടെയും ഡല്‍ഹിയുടെയും ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഡല്‍ഹിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ എഎപി സര്‍ക്കാര്‍ തയാറായിട്ടില്ല. കാരണം, കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ല. പക്ഷേ കേന്ദ്രത്തിന് ഇടപെടാന്‍ കഴിയുന്ന കാര്യത്തിലെല്ലാം വികസനം നടപ്പിലാക്കിയിട്ടുണ്ട്.’’ – നരേന്ദ്ര മോദി പറഞ്ഞു.

English Summary:
Won’t Tolerate AAPda, Only ‘Modi, Modi’ Chants In Delhi: PM

5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-arvindkejriwal mo-politics-leaders-narendramodi mo-politics-parties-aap 3v7ueijlf09fa9qa1gdtmn0u62 mo-news-national-states-delhi


Source link

Related Articles

Back to top button