WORLD
സിംഹങ്ങൾ നിറഞ്ഞ കാട്ടിൽ എട്ടുവയസ്സുകാരൻ കഴിഞ്ഞത് 5ദിവസം, കാട്ടുപഴങ്ങൾ കഴിച്ച് അതിജീവനം
സിംബാബ്‌വെയിലെ മഴക്കാടുകളില്‍ കാണാതായ എട്ടു വയസുകാരനെ അഞ്ചുദിവസങ്ങൾക്കുശേഷം കണ്ടെത്തി. വടക്കന്‍ സിംബാബ്‌വേയിലെ ഒരു റിസര്‍വ് വനത്തിലാണ് സംഭവം. വന്യജീവികള്‍ തിങ്ങിനിറഞ്ഞ വനത്തില്‍ പഴങ്ങള്‍ ഭക്ഷിച്ചും നദീതീരങ്ങളില്‍ നിന്ന് വെള്ളം ശേഖരിച്ചുമാണ് കുട്ടി അത്ഭുതകരമായി അതിജീവിച്ചത്.ദി മെട്രോയുടെ റിപ്പോര്‍ട്ട് പ്രകാരം ടിനോടെന്‍ഡ പുഡു എന്ന എട്ടുവയസുകാരനെ ഡിസംബര്‍ 27 നാണ് കാണാതാകുന്നത്. വഴിതെറ്റിയലഞ്ഞാണ് വനത്തിലെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ അഞ്ചുദിവസത്തിന് ശേഷം അമ്പത് കിലോമീറ്റര്‍ ദൂരെയുള്ള മതുസദോന നാഷണല്‍ പാര്‍ക്കിലാണ് കുട്ടിയെ കണ്ടെത്തുന്നത്.
Source link