KERALAM
അപകീർത്തി കേസ്: ശോഭാ സുരേന്ദ്രൻ ഹാജരാകണം

തൃശൂർ: ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസിൽ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനോട് ഹാജരാകാൻ തൃശൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. മാർച്ച് 28ന് ഹാജരാകണം. ഗോകുലം ഗോപാലനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് കേസ്. പണം നൽകി തന്നെ സ്വാധീനിക്കാൻ കോടീശ്വരനായ ചാനൽ ഉടമ ശ്രമിച്ചെന്നായിരുന്നു ശോഭയുടെ ആരോപണം. വീട്ടിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഗോകുലം ഗോപാലനെതിരെ ആരോപണം ഉന്നയിച്ചത്. അപകീർത്തി കേസിനെതിരെ കോടതിയിൽ നേരിടുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
Source link