പുതുവർഷത്തിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു; ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്
പുതുവർഷത്തിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു; ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് | Listin Stephen-Kunchacko Boban new film title release
പുതുവർഷത്തിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു; ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്
മനോരമ ലേഖിക
Published: January 05 , 2025 10:44 AM IST
1 minute Read
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘ബേബി ഗേൾ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. അരുൺ വർമ ചിത്രം സംവിധാനം ചെയ്യുന്നു. ത്രില്ലർ മൂഡിലുള്ള ബേബി ഗേളിന്റെ രചന ബോബി -സഞ്ജയ് ആണ് നിർവഹിച്ചിരിക്കുന്നത്.
2011 ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിന്റെ ടീമുമായി ലിസ്റ്റിൻ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബേബി ഗേൾ’. ലിസ്റ്റിൻ ആദ്യമായി നിർമിച്ച ചിത്രമായിരുന്നു ട്രാഫിക്. ചിത്രത്തിലെ ഹിറ്റ് കൂട്ടുകെട്ട് 14 വർഷങ്ങൾക്കിപ്പുറം വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
കുഞ്ചാക്കോ ബോബനെ കൂടാതെ ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ തുടങ്ങിയവരും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ബേബി ഗേള്‍’. സിനിമ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
6rsnn6an6j7kr7uiijna7or6qa 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-kunchakoboban f3uk329jlig71d4nk9o6qq7b4-list
Source link