മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമുദായിക സംഘടനകളല്ല തുറന്നടിച്ച് കെ.മുരളീധരൻ

തൃശൂർ: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഏതെങ്കിലും സാമുദായിക സംഘടനകളല്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ പറഞ്ഞു. കോൺഗ്രസ് കേന്ദ്രനേതൃത്വമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ആദ്യം ജയിച്ച് ഭൂരിപക്ഷം കിട്ടട്ടെ, എന്നിട്ട് വേണ്ടേ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാൻ. രാമനിലയത്തിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരൊക്കെയാ പ്രിയപുത്രന്മാരെന്ന് അവർ തീരുമാനിച്ചോട്ടെ. എൻ.എസ്.എസ് എല്ലാ വർഷവും കോൺഗ്രസ് നേതാക്കളെ വിശിഷ്ടാതിഥികളായി വിളിക്കാറുണ്ട്. എൻ.എസ്.എസ് 1996ൽ മാത്രമാണ് എൽ.ഡി.എഫിനെ സഹായിച്ചത്. എന്തായാലും ആര് വിചാരിച്ചാലും ഇത്തവണ പിണറായിയെ രക്ഷിക്കാനാകില്ല. ക്ഷേത്രത്തിൽ കയറാൻ ഷർട്ടിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തന്ത്രിമാരാണ്.

അവർക്കാണ് അതിനുള്ള പൂർണ അധികാരം. അത് അവർക്ക് വിട്ടുകൊടുക്കൂ. അതിലും പിണറായി കയറി അഭിപ്രായം പറയണ്ട. കൊടി സുനിക്ക് പരോൾ കിട്ടിയത് ചർച്ചയാകാതിരിക്കാനാണ് പിണറായി ഷർട്ടിന്റെ കാര്യവുമായി വന്നിരിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം
ച​ർ​ച്ച​യാ​ക്കേ​ണ്ട
സ​മ​യ​മ​ല്ല​:​ ​ചെ​ന്നി​ത്തല

കോ​ഴി​ക്കോ​ട്:​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ​ച​ർ​ച്ച​ ​ചെ​യ്യേ​ണ്ട​ ​സ​മ​യ​മ​ല്ല​ ​ഇ​പ്പോ​ഴെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​അ​ന​വ​സ​ര​ത്തി​ലു​ള്ള​ ​ച​ർ​ച്ച​യാ​ണി​ത്.​ ​ഇ​പ്പോ​ൾ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​യി​ക്കു​ക​ ​എ​ന്ന​താ​ണ് ​പ്ര​ധാ​നം.​ ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​ ​വി​ഷ​യ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ക​മ്മി​റ്റി​ ​കോ​ഴി​ക്കോ​ട് ​ന​ട​ത്തി​യ​ ​സ​ത്യാ​ഗ്ര​ഹ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​എ​ല്ലാ​ ​സ​മു​ദാ​യ​ ​സം​ഘ​ട​ന​ക​ളു​മാ​യും​ ​ന​ല്ല​ ​ബ​ന്ധ​മാ​ണ് ​ത​നി​ക്ക്.​ ​സ​മ​സ്ത​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തും​ ​ച​ർ​ച്ച​യാ​ക്കേ​ണ്ട​തി​ല്ല.​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​യു​ടെ​ ​ആ​സ്ഥാ​ന​ത്ത് ​പോ​യ​ ​ആ​ളാ​ണ് ​മു​ഖ്യ​മ​ന്ത്രി​യെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ ​ചെ​ന്നി​ത്ത​ല​ ​എം.​ടി.​വാ​സു​ദേ​വ​ൻ​നാ​യ​രു​ടെ​ ​വീ​ട്ടി​ലെ​ത്തി​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​ ​സ​ന്ദ​ർ​ശി​ച്ചു.


Source link
Exit mobile version