KERALAM
ക്ഷേമ പെൻഷൻ വെട്ടിപ്പ് : പൊതുമരാമത്ത് വകുപ്പിൽ 31 പേർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: അനർഹമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ 31 ജീവനക്കാരെ പൊതുമരാമത്ത് വകുപ്പ് സസ്‌പെൻഡ് ചെയ്തു. കൈപ്പറ്റിയ തുക 18 ശതമാനം പലിശയും ചേർത്ത് ഇവരിൽ നിന്ന് ഈടാക്കാനും വകുപ്പ് ചീഫ് എൻജിനിയർ ഉത്തരവിട്ടു. പി.ഡബ്ലിയു.ഡിയിൽ ജോലി ചെയ്യുന്ന 47 പേർ അനർഹമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇതിൽ ഒരാൾ വിരമിച്ചതായും 15 പേർ മറ്റ് വകുപ്പുകളിലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടിലുണ്ട്.
Source link