കൊച്ചി: മന്ത്രിമാറ്റത്തിന്റെ പേരിൽ രണ്ടുതട്ടിലായ പവാർപക്ഷ എൻ.സി.പിയിൽ പോര് തീർക്കാൻ ശ്രമം. ഇതിന്റെ ഭാഗമായി സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ ചേരും. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ഇവർക്കുമുന്നിൽ മുഖ്യമന്ത്രി രണ്ടാംവട്ടവും വാതിലടച്ചതോടെ നീക്കം ത്രിശങ്കുവിലായി. ശശീന്ദ്രനെ മാറ്റുന്നതിൽ പിണറായിക്ക് വിമുഖതയുണ്ട്. ഈ സാഹചര്യത്തിൽ ശശീന്ദ്രനെ പിൻവലിച്ച് പ്രതിഷേധമറിയിക്കണമെന്ന നിർദ്ദേശം എൻ.സി.പി നിർവാഹക സമിതിയിൽ ഉയർന്നിരുന്നു. ഇന്നത്തെ നേതൃയോഗത്തിൽ ചാക്കോ അതിന് തയ്യാറാകുമോ എന്നതിലാണ് ആകാംക്ഷ.
”നേതൃയോഗത്തിൽനിന്ന് എരിവും പുളിയുമുള്ള വാർത്തകൾ കിട്ടുമെന്ന് കരുതേണ്ട. ഇന്നത്തെ യോഗം അങ്ങോട്ടുമിങ്ങോട്ടും പഴിപറയാനല്ല. സംഘടനാ വിഷയങ്ങളാകും ചർച്ച.
– പി.സി. ചാക്കോ
Source link