KERALAM

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി.എൻ.പ്രസന്നകുമാർ നിര്യാതനായി

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് എറണാകുളം അയ്യപ്പൻകാവ് പൊരുവേലിൽ പി.എൻ.പ്രസന്നകുമാർ (74) നിര്യാതനായി. എറണാകുളത്തെ റിനൈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ത്യൻ പത്രപ്രവർത്തക ഫെഡറേഷൻ വർക്കിംഗ് കമ്മിറ്റി അംഗം,ട്രഷറർ, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി,കൊച്ചി കോർപ്പറേഷൻ കൗൺസി​ലർ,കൊച്ചിൻ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം,ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് അംഗം,ടെലികോം സംസ്ഥാന ഉപദേശക സമിതിഅംഗം,കെ.പി.സി.സി നിർവാഹക സമിതി അംഗം,മജീദിയ വേജ് ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചെക്കോസ്ലോവാക്യയിലെ പ്രാഗിൽ നിന്ന് ജേർണലിസത്തിൽ ഫെലോഷിപ്പ് നേടിയി​ട്ടുണ്ട്.

1974ൽ വീക്ഷണം വാരിക പ്രസിദ്ധീകരണമാരംഭിച്ചപ്പോൾ പത്രാധിപ സമിതിയിൽ അംഗമായി. വീക്ഷണം ദിനപ്പത്രത്തിൽ സീനിയർ ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്. സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് 4ന് എറണാകുളം പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ രാവിലെ 11ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: രജനി (ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് റി​ട്ട.അദ്ധ്യാപിക). മക്കൾ:അശ്വിൻ (ജപ്പാൻ),അശ്വിനി (കാനഡ),ഐശ്വര്യ (സിംഗപ്പൂർ). മരുമക്കൾ: ജിജീഷ് ലക്ഷ്മണൻ,മനു മോഹൻ.


Source link

Related Articles

Back to top button