INDIA

കത്തുന്ന മണിപ്പുരിലെ തീപ്പെട്ടിക്കൊള്ളിയാണ് ബിജെപി: ഖർഗെ

കത്തുന്ന മണിപ്പുരിലെ തീപ്പെട്ടിക്കൊള്ളിയാണ് ബിജെപി എന്ന് ഖർഗെ | മനോരമ ഓൺലൈൻ ന്യൂസ് – Kharge Blasts Modi Over Manipur Crisis, Accuses BJP of Vested Interests | Mallikarjun Kharge | മല്ലികാർജുൻ ഖാർഗെ | നരേന്ദ്ര മോദി | മണിപ്പൂർ സംഘർഷം | Manipur Unrest | Narendra Modi | India New Delhi News Malayalam | Malayala Manorama Online News

കത്തുന്ന മണിപ്പുരിലെ തീപ്പെട്ടിക്കൊള്ളിയാണ് ബിജെപി: ഖർഗെ

മനോരമ ലേഖകൻ

Published: January 05 , 2025 03:30 AM IST

1 minute Read

ന്യൂഡൽഹി ∙ മണിപ്പുരിൽ കലാപസാഹചര്യം കത്തിച്ചു നിർത്തുന്നതിൽ ബിജെപിക്കു ഗൂഢതാൽപര്യമുണ്ടെന്നും രാജധർമം പാലിക്കാത്തതിനുള്ള ശിക്ഷയിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മണിപ്പുരിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ വിമർശനം. കത്തുന്ന മണിപ്പുരിലെ തീപ്പെട്ടിക്കൊള്ളിയാണു ബിജെപിയെന്നു ഖർഗെ വിമർശിച്ചു. ‘കലാപം തുടങ്ങിയ ശേഷം മോദി മണിപ്പുർ സന്ദർശിച്ചിട്ടില്ല. മോദി ഒടുവിൽ മണിപ്പുരിൽ പോയത് 2022ലാണ്. അവിടെ കലാപം തുടങ്ങിയത് 2023 മേയ് 3നും. 600–ൽ പരം ദിനങ്ങൾ കഴി‍ഞ്ഞു. മുഖ്യമന്ത്രി പരസ്യമായി മാപ്പു പറഞ്ഞെങ്കിലും മോദിയുടെ അസാന്നിധ്യം സൗകര്യപൂർവം മറന്നു കളഞ്ഞു’– ഖർഗെ പറഞ്ഞു.

English Summary:
Manipur conflict: Congress President Mallikarjun Kharge blames the BJP for the ongoing crisis in Manipur, accusing the party of vested interests. He strongly criticized Prime Minister Modi’s lack of intervention and his absence from the troubled state since the violence erupted.

mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mallikarjunkharge 6su724sp2p5bh0ir76kjvj4q0s mo-news-world-countries-india-indianews mo-news-common-manipurunrest 6anghk02mm1j22f2n7qqlnnbk8-list


Source link

Related Articles

Back to top button