11.67 ലക്ഷം കോടി ചെലവ്, ബ്രഹ്‌മപുത്രയിൽ ഏറ്റവും വലിയ അണക്കെട്ട് പണിയാന്‍ ചൈന; ആശങ്ക അറിയിച്ച് ഇന്ത്യ


ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ നിർമിക്കാനുള്ള ചൈനയുടെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ. സാഹചര്യം കൃത്യമായി നിരീക്ഷിക്കുകയാണെന്നും തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടിബറ്റിൽ അതിർത്തിക്കുസമീപം ചൈന അണക്കെട്ട് നിർമിക്കുന്നത് സുരക്ഷാ ആശങ്കയിലാഴ്ത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.യാർലങ് സാങ്‌പോ നദിക്കു കുറുകെ അണക്കെട്ടുപണിയുന്നതുമായി ബന്ധപ്പെട്ട വാർത്ത അറിയാനിടയായെന്നും ഇക്കാര്യത്തിലുള്ള ആശങ്ക ചൈനയെ അറിയിച്ചെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. നദിയിലെ ജലം ഉപയോഗിക്കാന്‍ അവകാശമുള്ള രാജ്യമെന്ന നിലയില്‍ ഈ മെഗാ പ്രോജക്ട് സംബന്ധിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകളും ആശങ്കകളും നയതന്ത്രതലം വഴിയും മറ്റും ചൈനയെ അറിയിച്ചിട്ടുണ്ടെന്ന് രണ്‍ദീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.


Source link

Exit mobile version