കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 3 സൈനികർക്ക് ദാരുണാന്ത്യം
കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർ മരിച്ചു – Soldiers died in Kashmir after an army vehicle plunged into a gorge | മനോരമ ഓൺലൈൻ ന്യൂസ് | Jammu Kashmir | Gorge | Accident | Army Vehicle | Bandipora | Indian Army | Soldiers | Latest News | Manorama Online News
കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 3 സൈനികർക്ക് ദാരുണാന്ത്യം
ഓൺലൈൻ ഡെസ്ക്
Published: January 04 , 2025 03:44 PM IST
Updated: January 04, 2025 04:54 PM IST
1 minute Read
കശ്മീരിലെ ബന്ദിപ്പോരയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം. ചിത്രം: X
ശ്രീനഗർ∙ വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈനികവാഹനം കൊക്കയിലേക്കു മറിഞ്ഞ് 3 സൈനികർ മരിച്ചു. ജില്ലയിലെ എസ്‌കെ പയീൻ മേഖലയിലെ വുളാർ വ്യൂ പോയിന്റിനു സമീപമായിരുന്നു അപകടം.
2 പേരെ ബന്ദിപ്പോര ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു. പരുക്കേറ്റവർ ശ്രീനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സുരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി അപകട കാരണം അന്വേഷിച്ചുവരികയാണ്.
ജമ്മുകശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞ മാസമുണ്ടായ സമാന അപകടത്തിൽ 5 സൈനികർ മരിച്ചിരുന്നു.
English Summary:
Kashmir Army Vehicle accident: Two soldiers died and three were injured when a military vehicle plunged into a gorge near Wular View Point in Bandipora, Kashmir.
mo-defense-indianarmy 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-accident 63bdqn44piejs236c7nfnsqt2j mo-news-national-states-jammukashmir mo-health-death
Source link