സഹപാഠിയുമായി വഴക്ക്; പ്ലസ് വൺ വിദ്യാർഥിയെ കുത്തിക്കൊന്നു, 7 പേർ കസ്റ്റഡിയിൽ
എക്സ്ട്ര ക്ലാസിനിടെ സഹപാഠിയുമായി വഴക്ക്; പ്ലസ് വൺ വിദ്യാർഥിയെ കുത്തി കൊലപ്പെടുത്തി | മനോരമ ഓൺലൈൻ ന്യൂസ് – Delhi School Stabbing: Plus One Student Killed in Classmate Fight | Stabbing | School Students | India Delhi News Malayalam | Malayala Manorama Online News
സഹപാഠിയുമായി വഴക്ക്; പ്ലസ് വൺ വിദ്യാർഥിയെ കുത്തിക്കൊന്നു, 7 പേർ കസ്റ്റഡിയിൽ
ഓൺലൈൻ ഡെസ്ക്
Published: January 04 , 2025 04:42 PM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo – Shutterstock / Alla Aramyan)
ന്യൂഡൽഹി∙ സഹപാഠിയുമായുള്ള വഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർഥി ഡൽഹിയിലെ സ്കൂളിനു പുറത്തു കുത്തേറ്റു മരിച്ചു. ഇഷു ഗുപ്തയാണ് മരിച്ചത്. ഷക്കർപൂർ ഏരിയയിലെ രാജ്കിയ സർവോദയ ബാലവിദ്യാലയയിൽ ആയിരുന്നു സംഭവം.
എക്സ്ട്ര ക്ലാസിനിടെ ഇഷു ഗുപ്ത മറ്റൊരു വിദ്യാർഥിയായ കൃഷ്ണയുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ക്ലാസ് അവസാനിച്ചതിനു ശേഷം കൃഷ്ണയും സുഹൃത്തുക്കളും ചേർന്ന് ഇഷുവിനെ ആക്രമിച്ചു. ആക്രമണത്തിനൊടുവിൽ പ്രതികളിലൊരാൾ കത്തി ഉപയോഗിച്ച് ഇഷു ഗുപ്‍തയുടെ തുടയിൽ കുത്തുകയായിരുന്നു.
സ്‌കൂൾ ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത 5 പേരെയും 19, 31 വയസ്സുള്ള രണ്ടുപേരെയുമാണ് പൊലീസ് പിടികൂടിയത്. വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കഴിഞ്ഞ മാസമാണ് ഫരീദാബാദിലെ മാർക്കറ്റിൽ പ്ലസ് വൺ വിദ്യാർഥി കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു.
English Summary:
Delhi school stabbing: Plus One student Ishu Gupta was murdered. he was succumbed to injuries after a fight with a classmate.
mo-crime-crimeindia mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 10geau0qec5mn48glvtg9spap8 mo-crime-murder
Source link