സെറ്റിൽ തമാശ പറഞ്ഞ്, കുസൃതി കാട്ടി മോഹൻലാൽ; ‘തുടരും’ ബിഹൈന്‍ഡ് ദ് സീന്‍സ് വിഡിയോ

സെറ്റിൽ തമാശ പറഞ്ഞ്, കുസൃതി കാട്ടി മോഹൻലാൽ; ‘തുടരും’ ബിഹൈന്‍ഡ് ദ് സീന്‍സ് വിഡിയോ | Mohanlal Thudarum

സെറ്റിൽ തമാശ പറഞ്ഞ്, കുസൃതി കാട്ടി മോഹൻലാൽ; ‘തുടരും’ ബിഹൈന്‍ഡ് ദ് സീന്‍സ് വിഡിയോ

മനോരമ ലേഖകൻ

Published: January 04 , 2025 02:35 PM IST

1 minute Read

മോഹൻലാലും ബിനു പപ്പുവും

തരുണ്‍ മൂര്‍ത്തി–മോഹന്‍ലാല്‍ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വിഡിയോ പുറത്ത്. ബിഹൈന്‍ഡ് ദ് ലാഫ്‌സ് എന്ന പേരില്‍ രജപുത്ര വിഷ്വല്‍ മീഡിയയാണ് വിഡിയോ റിലീസ് ചെയ്ത്. സെറ്റിൽ കുസൃതി കാട്ടി, അണിയറക്കാർക്കൊപ്പം തമാശ പറഞ്ഞ് ആസ്വദിക്കുന്ന മോഹൻലാലിനെ വിഡിയോയിൽ കാണാം.

ഷൂട്ടിങ് സെറ്റില്‍ പ്രൊഡക്ഷന്‍ ക്രൂവിന്റെ രസകരമായ മുഹൂര്‍ത്തങ്ങളും ഇതിനൊപ്പമുണ്ട്. മോഹന്‍ലാലിനെ കൂടാതെ ശോഭന, ബിനു പപ്പു, ചിപ്പി തുടങ്ങിയ താരങ്ങളും വിഡിയോയിൽ ഉൾപ്പെടുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യം ഉള്ള വിഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ജോഡികളായ മോഹന്‍ലാലും ശോഭനയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് തുടരും എന്ന ചിത്രത്തിന്റെ വലിയ പ്രത്യേകത. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം, മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.

English Summary:
Thudarum Movie Behind The Scene Video

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 3f1thfv2knjhourvcj44l39034 mo-entertainment-movie-tharun-moorthy


Source link
Exit mobile version