ഉമ തോമസിനെ ഒന്നു കാണാൻ പോലും ദിവ്യ ഉണ്ണി തയാറായില്ല: വിമർശിച്ച് നടി ഗായത്രി വർഷ | Gayathri Varsha Divya Unni
ഉമ തോമസിനെ ഒന്നു കാണാൻ പോലും ദിവ്യ ഉണ്ണി തയാറായില്ല: വിമർശിച്ച് നടി ഗായത്രി വർഷ
മനോരമ ലേഖകൻ
Published: January 04 , 2025 10:58 AM IST
Updated: January 04, 2025 02:17 PM IST
1 minute Read
ഗായത്രി വർഷ, ദിവ്യ ഉണ്ണി
കലൂരിലെ നൃത്ത പരിപാടിയിൽ അതിഥിയായി പങ്കെടുക്കുന്നതിനിടെ ഉമ തോമസ് എംഎൽഎയ്ക്കു വീണു ഗുരുതര പരുക്കേറ്റ സംഭവത്തിൽ ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ. ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയാറായില്ലെന്നും സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യയ്ക്ക് മനസുണ്ടായില്ലെന്നും ഗായത്രി വർഷ വിമർശിച്ചു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനത്തിലാണ് വിമർശനം.
മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേരു മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായെന്നും ഗായത്രി വർഷ പ്രതികരിച്ചു.
അതിനിടെ നൃത്ത പരിപാടിയിലെ മുഖ്യ അതിഥിയായിരുന്ന നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. പൊലീസ് മൊഴിയെടുക്കാൻ തയാറെടുക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം നടി അമേരിക്കയിലേക്കു തിരിച്ചത്.
English Summary:
Actress Gayathri Varsha criticized Divya Unni over the serious injury sustained by MLA Uma Thomas
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-news-kerala-personalities-umathomas 7hhgitkol96mmgsu13u7pgev39 mo-entertainment-telivision-gayathri-varsha mo-entertainment-movie-divyaa-unni f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link