വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി: 6 മരണം | മനോരമ ഓൺലൈൻ ന്യൂസ്– Firework Explosion | Tamil Nadu News | Manorama Online news
വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 6 മരണം
ഓൺലൈൻ ഡെസ്ക്
Published: January 04 , 2025 12:27 PM IST
1 minute Read
Photo Credit: Artikom Jumpamoon/ Shutterstock.com
വിരുദുനഗർ∙ തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. 6 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. വേൽമുരുകൻ, നാഗരാജ്, കണ്ണൻ, കാമരാജ്, ശിവകുമാർ, മീനാക്ഷിസുന്ദരം എന്നിവരാണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ മറ്റൊരാളെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സായ്നാഥ് എന്ന പടക്ക നിർമാണ ശാലയിലാണ് അപകടമുണ്ടായത്.
പടക്ക നിർമാണത്തിനായി രാസ മിശ്രിതങ്ങൾ തയാറാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പടക്ക നിർമാണശാലയിലെ 4 മുറികൾ തകർന്നു. സത്തൂർ, ശിവകാശി, വിരുദുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി. സ്ഥാപനത്തിൽ 35 മുറികളിലായി 80-ലധികം തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്.
English Summary:
Tamil Nadu: 6 workers killed in explosion at Virudhunagar fireworks unit
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 26e8ri8ftfhkteafkqs8cqgtie mo-news-national-states-tamilnadu mo-news-common-firecracker
Source link