WORLD
വിവാഹേതര ബന്ധം മറച്ചുവെക്കാൻ പോൺ താരത്തിന് പണം നൽകി; ട്രംപിനെതിരെയുള്ള കേസിൽ വിധി 10-ന്
വാഷിങ്ടണ്‍: പോൺതാരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അവർക്ക് പണം നല്‍കിയെന്ന നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള കേസില്‍ വിധി ജനുവരി 10-ന്. ജനുവരി 20-ന് യു.എസ്. പ്രസിഡന്റായി ചുമതലയേല്‍ക്കാനിരിക്കെയാണ് വിധി വരുന്നത്. കോടതിയില്‍ ട്രംപ് നേരിട്ടോ അല്ലാതെയോ ഹാജരാകണമെന്ന് ജസ്റ്റിസ് ജുവാന്‍ മെര്‍ച്ചന്റ് നിര്‍ദേശിച്ചു. അതേസമയം, തടവോ പിഴയോ ശിക്ഷയായി നല്‍കില്ലെന്നാണ് വിവരം. കേസില്‍ ട്രംപിനെ ഉപാധികളില്ലാതെ വിട്ടയച്ചേക്കും.
Source link