CINEMA

ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്ത് നടി സാക്ഷി അഗർവാൾ

ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്ത് നടി സാക്ഷി അഗർവാൾ | Sakshi Agarwal Wedding

ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്ത് നടി സാക്ഷി അഗർവാൾ

മനോരമ ലേഖകൻ

Published: January 04 , 2025 09:48 AM IST

1 minute Read

തെന്നിന്ത്യൻ നടി സാക്ഷി അഗർവാൾ വിവാഹിതയായി. ദീർഘകാല സുഹൃത്ത് നവ്നീത് ആണ് വരൻ. ഗോവയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

‘‘ബാല്യകാല സുഹൃത്തിൽ നിന്ന് പങ്കാളിയിലേക്ക്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും നാളുകൾ.’’–വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് സാക്ഷി അഗർവാൾ കുറിച്ചു.

2013ൽ റിലീസ് ചെയ്ത രാജാ റാണിയിലൂടെയാണ് അരങ്ങേറ്റം. പിന്നീട് കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായി. ഒരായിരം കിനാക്കളാൽ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

നാൻ കടവുളൈ ഇല്ലേ, ബഗീര, അധര്‍മ കഥൈകൾ എന്നിവയാണ് സാക്ഷിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകൾ.

English Summary:
Sakshi Agarwal Marries Boyfriend In Goa

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list o9mum1649oapi5fsi99d4fnv8


Source link

Related Articles

Back to top button