തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിൽ പത്തു പ്രതികൾക്ക് ഇരട്ട ജീവപരന്ത്യം സി.ബി.ഐ കോടതി വിധിച്ചെങ്കിലും പൂർണ തൃപ്തനല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ഏറെ പ്രത്യേകതയുള്ള വിധിയാണിത്. പ്രതികൾക്ക് ഇരട്ട ജീവപരന്ത്യം കിട്ടിയെന്നത് ആശ്വാസകരമാണ്. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആഗ്രഹിച്ചത് പ്രതികൾക്ക് പരമാവധി ശിക്ഷയാണ്. എന്നാൽ അതുണ്ടായില്ലെങ്കിലും കൃപേഷിനെയും ശരത് ലാലിനെയും അരിഞ്ഞുതള്ളിയതിലെ സി.പി.എം പങ്ക് സംശയാതീതമായി തെളിഞ്ഞു. കേസിലെ 24 പ്രതികളിൽ കുറ്റവിമുക്തരാക്കപ്പെട്ടവർ ഉൾപ്പെടെ ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തവർക്കും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവർക്കും ഈ കുറ്റകൃത്യത്തിലെ പങ്ക് തെളിയിക്കുന്നത് വരെ കോൺഗ്രസ് നിയമപോരാട്ടം തുടരുമെന്നും സുധാകരൻ പറഞ്ഞു.
Source link