കോട്ടയം: സി.പി.എം നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയല്ല പെരിയ ഇരട്ടക്കൊലയെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത് അവസാന വിധിയല്ല. ഉയർന്ന കോടതിയെ സമീപിക്കും. കുറ്റക്കാരെന്ന് തോന്നിയവർക്കെതിരെ സംഘടന നടപടി സ്വീകരിച്ചിരുന്നു. കേസ് സി.പി.എം രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് വരുത്തി തീർക്കാനാണ് സി.ബി.ഐ ആദ്യം മുതൽ ശ്രമിച്ചത്. പൊലീസ് അന്വേഷണം തടസപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമന് തടവ്. അല്ലാതെ രാഷ്ട്രീയ ഗൂഢാലോചനയ്ക്കല്ലെന്നും അദ്ദേഹം പറഞ്ഞു.
Source link