ഡൽഹിയിൽ അതിശൈത്യം തുടരുന്നു | മനോരമ ഓൺലൈൻ ന്യൂസ്- Delhi Weather | Flights Delayed | Manorama online News
ഡൽഹിയിൽ അതിശൈത്യം തുടരുന്നു; 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കി
മനോരമ ലേഖകൻ
Published: January 04 , 2025 09:07 AM IST
1 minute Read
അതിശൈത്യത്തിൽ മുങ്ങിയ ഡൽഹിയിലെ ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙മനോരമ
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കി. പുതുക്കിയ വിമാന സമയമറിയാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശമുണ്ട്. ഒട്ടേറെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയിട്ടുണ്ട്.
ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ്. അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്ചപരിധി വളരെ കുറഞ്ഞു. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതികഠിനമാണ്. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില.
English Summary:
Delhi Weather: Thick fog delays over 200 flights in Delhi, trains hit across North India
6gho2jl58d3guuhjq4sd62i27c mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-environment-weather 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-travel-flights
Source link